2011 മേയ് 17, ചൊവ്വാഴ്ച

വേങ്ങരയിലെ സ്ത്രീജനങ്ങൾ സംസ്കാരിക കേരളത്തിനു നൽകിയ വിശദീകരണം.

മലപ്പുറം ജില്ലയിലെ ഒരു സ്ഥാനാർഥിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ആ മണ്ഡലത്തിലെ സ്ത്രീജനങ്ങൾ സംസ്കാരിക കേരളത്തിനു നൽകിയ വിശദീകരണം. 

കേരള ജനത പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീജനങ്ങൾ ഞങ്ങളോട് മാനസികമായി അകന്നു കഴിഞ്ഞു എന്നു ഞങ്ങൾക്കറിയാം. പക്ഷെ ഞങ്ങളുടെ മാനസികബുദ്ധിമുട്ട് ആരോടു പറയും, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചഅന്നുമുതൽ ആരംഭിച്ച ഞങ്ങളുടെ ഭീതി വർദ്ധിപ്പിക്കുന്നതായിരുന്നു മണ്ഡലത്തിലെ സ്ഥാനാർഥി നിർണ്ണയം. ശേഷം ഉള്ള ഞങ്ങളുടെ ദിനങ്ങൾ പേടിപ്പെടുത്തുന്നതായിരുന്നു ഞങ്ങളൂടെ രാത്രികൾ ഉറക്കമില്ലാത്തതായിരുന്നു. പകലിൽ ഞങ്ങളുടെ മക്കളെ ഞങ്ങൾ ചിറകിനടിയിൽ ഒളിപ്പിച്ചു, രാത്രികളിൽ ഞങ്ങൾ അവർക്കു കണ്ണിമവെട്ടാതെ കാവലിരുന്നു,ദൂരസ്ഥലങ്ങളിലുള്ള ഞങ്ങളുടെ പുരുഷന്മാർ മുഴുവൻ നാടണഞ്ഞു എങ്ങും ഒരു കലാപ ഭൂമിയുടെ അന്തരീക്ഷം. ചിലക്കാൻ മറന്ന കിളികൾ, പൂക്കാൻ മറന്ന പൂമൊട്ടുകൾ, കണ്ണടച്ചാൽ പെൺകുട്ടികളെ ആക്രമിക്കാൻ വരുന്ന രാക്ഷസന്റെ മുഖം, ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു ഭീതിയോടെ ചുറ്റും നോക്കുന്ന ഞങ്ങളുടെ കുട്ടികൾ, ആ ഒരു മാസത്തിനു ഒരു പത്തു വർഷത്തെ ദൈർഘ്യമുണ്ടായിരുന്നു എന്നു തോന്നി കോഴികുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിച്ച കോഴിയുടെ അവസ്ഥയായിരുന്നു ഞങ്ങൾക്ക്. അവസാനം ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തി ആ രാക്ഷസനെ എങ്ങിനെയെങ്കിലും ഈ നാട്ടിൽ നിന്നു ഓടിക്കണം അതിനു ഞങ്ങൾ ഒരു വഴിയേ കണ്ടതുള്ളൂ ...വരുന്ന അഞ്ചുവർഷത്തേക്കെങ്കിലും ഒരു മനസമാധാനം കിട്ടുമല്ലോ,ഒരു ദിവസമെങ്കിലും ആരെയും പേടിക്കാതെ കിടന്നുറങ്ങാനുള്ള ആഗ്രഹം, അതാണു ഞങ്ങൾ ആ രാക്ഷസനെ വിജയിപ്പിച്ചത് .... അന്നു ഞങ്ങൾ കേരളത്തിലെ പെൺകുട്ടികളുടെ മുഖം കണ്ടില്ല, കട്ടുമുടിക്കുന്ന കള്ളന്മാരുടെ വിളയാട്ടം കണ്ടില്ല കണ്ടതു മുഴുവൻ ഞങ്ങളുടെ പെൺകുട്ടികളുടെ ഭീതി നിഴലിക്കുന്ന മുഖങ്ങൾ മാത്രം ,... ആ സമയം ഞങ്ങൾ കുറച്ചു സ്വാർഥരായി .... ഞങ്ങൾ ചെയ്തതു തെറ്റാണോ? ... ഇതല്ലാതെ ഞങ്ങളുടെ മുന്നിൽ വേറെ മാർഗ്ഗമില്ലായിരുന്നു ആത്മഹത്യ പാപമാണെന്നറിഞ്ഞതിനാൽ ഇതല്ലാതെ വേറെ വഴിയില്ല...
ഈ സ്വാർഥതക്കു മുന്നിൽ നിങ്ങളുടെ മാപ്പല്ലാതെ വേറെ ഒന്നും പരിഹാരമില്ല...

മാപ്പ് മാപ്പ് മാപ്പ്

മണ്ഡലത്തിലെ സ്ത്രീ വോട്ടർമാർ..

2011 മേയ് 15, ഞായറാഴ്‌ച

യുഡി‌എഫിന്റെ 2011 പ്രകടന പത്രികയിലെ വാഗ്ദാനങ്ങളും ഭരണം കിട്ടിയപ്പോൾ 2001-06ൽ അവർ ചെയ്തതും : ഒരു താരതമ്യം


യുഡി‌എഫ് 2011 പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനങ്ങൾ 2001-06ൽ യു ഡി എഫ് ചെയ്തത്.
1.     ബി.പി.എല്‍.കാര്‍ക്ക് ഒരു രൂപയ്ക്കും മറ്റുള്ളവര്‍ക്ക് രണ്ടുരൂപയ്ക്കും പ്രതിമാസം 25 കിലോ അരി നല്‍കും.
2 രൂപയ്ക്ക് അരി പദ്ധതി ആദ്യമായി ഇടതുസർക്കാർ പ്രഖ്യാപിച്ചപ്പോൾ അനാവശ്യച്ചെലവെന്ന് ആരോപിച്ചത് യു ഡി എഫാണ്. ഏറ്റവുമൊടുവിൽ പദ്ധതിവ്യാപനം തടയാൻ 2011 മാർച്ചിൽ അപ്പീലുകൊടുത്തു യു ഡി എഫ്. 2001-06 കാലത്തെ ഭരണത്തിൽ പൊതുവിതരണ മേഖലയെ മുച്ചൂടും നശിപ്പിക്കുകയാണ് യുഡി‌എഫ് ചെയ്തത്. ഭക്ഷ്യസുരക്ഷയ്ക്ക് പ്രതിവർഷം 34 കോടിമാത്രം (എൽഡി‌എഫ് ചെലവിട്ടത് വർഷം 235കോടി) ചെലവഴിക്കുകയും പദ്ധതികളിൽ വൻ വെട്ടിക്കുറവു നടത്തുകയും ചെയ്തവർ ഭക്ഷ്യസുരക്ഷയെപ്പറ്റി പറയുന്നത് മറ്റൊരു പൊടിയിടലല്ലാതെ മറ്റെന്താണ് ?
2.     മൂന്നുശതമാനം പലിശനിരക്കിൽ കാർഷിക വായ്പ അനുവദിക്കും. ശാരീരികശേഷി നഷ്ടപ്പെട്ട കര്‍ഷകനും കര്‍ഷകത്തൊഴിലാളിക്കും രണ്ടുലക്ഷം രൂപ ധനസഹായവും അവശതാ പെന്‍ഷനും നല്‍കും.
കർഷക ആത്മഹത്യകൾ ഏറ്റവുമധികം നടന്നത് യുഡി‌എഫ് ഭരണത്തിൽ. ആ ആത്മഹത്യകളെ കേന്ദ്രസർക്കാരിനു മുന്നിൽ ചെറുതാക്കിക്കാണിക്കുക വഴി, വേണ്ട സഹായം നേടിയെടുക്കാൻ പോലും ഉമ്മൻ ചാണ്ടി സർക്കാർ ശ്രമിച്ചില്ല.
3.     നെൽകർഷകർക്ക് പലിശ രഹിത വായ്പയും സബ്‌സിഡികളും ഉല്പാദനബോണസും നല്‍കും.
നെൽ‌വയൽ നികത്തലും കാർഷിക തകർച്ചയും ഏറ്റവുമധികം സംഭവിച്ച കാലഘട്ടമായിരുന്നു 2001-06 ഭരണകാലം.
4.     എന്‍ഡോസള്‍ഫാന്‍ ഇരകളെ ദത്തെടുത്ത് സംരക്ഷിക്കും.
എൻഡോസൾഫാൻ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് തെളിവില്ലെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ച് വിവാദക്കുഴിയിൽ ചാടിയത് യുഡി‌എഫ് നേതാവും കേന്ദ്രമന്ത്രിയുമായ കെ വി തോമസാണ്. 2001-06 കാലത്തെ ഭരണത്തിൽ ഇരകൾക്ക് ഒരുവിധ സഹായധനവും അനുവദിച്ചില്ല
5.     ജീവൻ‌രക്ഷാ മരുന്നുകൾക്ക് വില്പനനികുതി ഇളവ് ചെയ്യും.
ഇടതുഭരണത്തിൽ സർക്കാരാശുപത്രികളിൽ ഒരു തടസ്സവുമില്ലാതെ ലഭ്യമായിരിക്കുന്ന ജീവൻ രക്ഷാമരുന്നുകളടക്കമുള്ള സർവ്വ മരുന്നുകൾക്കും ഏറ്റവുമധികം ക്ഷാമമുള്ള കാലമായിരുന്നു കഴിഞ്ഞ യു‌ഡി‌എഫ് ഭരണം. സർക്കാരിന്റെ മരുന്നുല്പാദന കമ്പനികളെപ്പോലും തകർച്ചയിലേക്ക് കൂപ്പുകുത്തിച്ച് പൂട്ടലിന്റെ വക്കിലെത്തിച്ചത് യുഡി‌എഫാണ്.
6.     എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി; ബി.പി.എല്ലുകാര്‍ക്ക് സബ്‌സിഡി നല്‍കും. നിർദ്ധന വൃക്കരോഗികൾക്കു സൌജന്യ ചികിത്സ.
ഇടതുസർക്കാർ നിലവിൽ തന്നെ ഭാവനാപൂർണമായി സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി  നടപ്പാക്കിക്കഴിഞ്ഞപ്പോഴാണ് യുഡി‌എഫിനു ഇക്കാര്യത്തിൽ ഒരു പ്രകടനപത്രികാ വാചകമെങ്കിലും എഴുതാൻ തോന്നുന്നത് !
“ഹൃദയപൂർവ്വം” പദ്ധതിയിലൂടെ ഇടതു സർക്കാർ വൃക്കരോഗമുൾപ്പടെ നിരവധി മാറാവ്യാധികൾക്ക് സൌജന്യ ചികിത്സ ആരംഭിച്ചുകഴിഞ്ഞതുമാണ്.
7. കേന്ദ്ര പാരിറ്റിയില്‍ ശമ്പളവും പെന്‍ഷനും നല്‍കും. ശമ്പളപരിഷ്‌കരണത്തിലെ അപാകങ്ങള്‍ പരിഹരിക്കും
2001ലെ യുഡി‌എഫ് സർക്കാർ ഭരണമേറ്റയുടൻ  ജീവനക്കാരുടെ മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റിനും പ്രോവിഡന്റ് ഫണ്ട് വായ്പ എടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തി, രണ്ട് ഗഡു ക്ഷാമബത്ത നിഷേധിച്ചു. ഒടുവിൽ "കേരളത്തില്‍ ജീവനക്കാര്‍ അധികമാണെ''ന്നും "പണിയെടുക്കാതെ അനര്‍ഹമായ ആനുകൂല്യങ്ങള്‍ പറ്റുകയും ചെയ്യുന്നവരാണ് ജീവനക്കാർ'' എന്നു പ്രസ്താവിച്ച് ജീവനക്കാർക്കെതിരേ പൊതുവികാരമുയർത്തിയതു എ.കെ ആന്റണിയും യുഡി‌എഫ് നേതാക്കളുമാണ്.
8.      ക്ഷേമ പെൻഷനുകൾ വര്‍ധിപ്പിച്ച് ബാങ്ക് വഴി എല്ലാമാസവും വിതരണം ചെയ്യും.
ക്ഷേമപെൻഷനുകളെന്നല്ല കർഷകപെൻഷനടക്കമുള്ള സർവ്വ ക്ഷേമ പ്രവർത്തനങ്ങളെയും മരവിപ്പിക്കുകയും ദീർഘകാലത്തെ കുടിശ്ശികവരുത്തുകയും ചെയ്ത സർക്കാരായിരുന്നു 2001ലെ യുഡി‌എഫിന്റേത്.
9.     പൊതുമേഖലയെ ശക്തിപ്പെടുത്തും. ചെറുകിട/ഇടത്തരം വ്യവസായങ്ങൾ വഴി 5 ലക്ഷം തൊഴിൽ പുതുതായി കൊണ്ടുവരും.
കുഞ്ഞാലിക്കുട്ടിയും പിന്നീട് അദ്ദേഹത്തിന്റെ പിണിയാളുകളും 2006ൽ  ഭരിച്ചിട്ട് ഇറങ്ങിപ്പോകുമ്പോൾ നഷ്ടത്തിലാക്കിയത്  30 വ്യവസായ സ്ഥാപനങ്ങളെ. മറ്റുള്ളവയിൽ 10ൽക്കൂടുതൽ സ്ഥാപനങ്ങൾ പൂട്ടുകയോ പ്രവർത്തനം നിലയ്ക്കുകയോ ചെയ്തു.